ജീവനക്കാര്‍ക്ക് കോവിഡ്; സന്ദര്‍ശക കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പൂര്‍: ഓഫീസിലും വസതിയിലുമായി 40 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു മാസത്തേക്ക് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മുന്‍കരുതല്‍ എന്ന നിലയിലാണ് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

‘ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം, അടുത്ത ഒരു മാസത്തേക്ക് സന്ദര്‍ശകരെ കാണേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. ഈ സമയത്ത് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കുകയുള്ളൂ’,ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ഗെഹ്‌ലോട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Top