ജീവനക്കാര്‍ക്ക് കോവിഡ്; കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം ഇന്നു മുതല്‍ വീണ്ടും പകുതിയാക്കി. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ജീവനക്കാരിലെ കോവിഡ് വ്യാപനവുമാണ് കാരണം. തിങ്കള്‍ മുതല്‍ വെള്ളി വരെ സര്‍വീസുകള്‍ 1500 ആയും ശനി, ഞായര്‍ ദിവസങ്ങളില്‍ 650 ആയും ചുരുക്കും. യാത്രക്കാര്‍ തീരെയില്ലാത്തവ 11 മണി മുതല്‍ മൂന്നു വരെ നിര്‍ത്തി വയ്ക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ 70 ശതമാനത്തിലധികം സര്‍വീസ് നടത്തേണ്ടി വന്നാല്‍ ചീഫ് ഓഫിസിന്റെ അനുമതി വേണം. തിരുവനന്തപുരം സോണില്‍ മാത്രം 491 ജീവനക്കാരാണ് കോവിഡ് ചികിത്സയിലും ക്വാറന്റീനിലുമായുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ചികിത്സയിലുള്ള 314 പേരില്‍ 213 പേരും ഡ്രൈവറും കണ്ടക്ടറുമാണ്. 177 പേര്‍ ക്വാറന്റീനിലും.

Top