സി.ദിവാകരന്‍ എംഎല്‍എയ്ക്ക് കോവിഡ്

C Divakaran

തിരുവനന്തപുരം: സി. ദിവാകരന്‍ എംഎല്‍എയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ, അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top