ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കൊവിഡ്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്‍ബീറിന്‍റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അറിയിച്ചു.

നീതു കപൂറിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ വച്ച് കഴിഞ്ഞ ഡിസംബറിലാണ് നീതുവിനെ വൈറസ് പിടികൂടിയത്. ചിത്രത്തിലെ നായകന്‍ വരുണ്‍ ധവാനും സംവിധായകന്‍ രാജ് മെഹ്തക്കും അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

“നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി, രണ്‍ബീറിന്‍റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് അവന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്” നീതു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

 

 

 

Top