ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ അധ്വാനിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു. എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരുന്നുകള്‍ കഴിക്കും ചികിത്സ നടത്തും’- ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

Top