അഥര്‍വയ്ക്കും സമീറ റെഡ്ഡിയ്ക്കും കൊവിഡ്

തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡിയ്ക്കും നടന്‍ അഥര്‍വ മുരളിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമീറ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. പോസിറ്റീവോടെ ശക്തരായി ഇരിക്കേണ്ട സമയമാണിതെന്നും എല്ലാവര്‍ക്കും മുന്‍കരുതലുകള്‍ പാലിച്ച് കൊവിഡിനെ ചെറുക്കാമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

തമിഴില്‍ വാരണമായിരം, വെടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാളചിത്രത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അഥര്‍വ മുരളിയും വീട്ടില്‍ ക്വാറന്റൈനിലാണ്. നേരിയ രോഗലക്ഷണങ്ങളുള്ളതായും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും കൊവിഡിനെതിരെയുള്ള മുന്‍കരുതലുകളും പാലിക്കുന്നുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

അന്തരിച്ച തമിഴ് നടന്‍ മുരളിയുടെ മകനാണ് അഥര്‍വ. പരദേസി, കനിതന്‍, ഇമൈക്ക നൊടികള്‍ എന്നീ ചിത്രങ്ങളിലൂടെ താരം തമിഴകത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

 

Top