അർജന്റീന പ്രസിഡന്റ് അൽബർട്ടോ ഫെർണാണ്ടസിന് കൊവിഡ് ‌

ഷ്യൻ നിർമിത കോവി‍ഡ് വാക്സീനായ സ്പുട്നിക് 5 രണ്ട് ഡോസും  സ്വീകരിച്ചതിന് പിന്നാലെ അർജന്റീന പ്രസിഡന്റ് അൽബർട്ടോ ഫെർണാണ്ടസിന് കൊവിഡ് പോസിറ്റീവ് ആയി. ജനുവരി 21ന് ആദ്യ ഡോസും ഏതാനും ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസും ഫെർണാണ്ടസ് സ്വീകരിച്ചിരുന്നു. പനിയും തലവേദനയും അനുഭവപ്പെടുന്നുവെന്ന് ശനിയാഴ്ച ഫെർണാണ്ടസ് ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഫെർണാണ്ടസിനെ ഫോണിലൂടെ ബന്ധപ്പെടുകയും എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളുവെന്നും വാക്സീൻ നൽകിയതിന് നന്ദിയുണ്ടെന്നും ഫെർണാണ്ടസ് പ്രതികരിച്ചു.

6.5 ലക്ഷം പേർ അർജന്റീനയിൽ സ്പുട്നിക് 5 വാക്സീൻ സ്വീകരിച്ചിരുന്നു. രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിച്ചിരുന്നു. രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിച്ച ശേഷം 1000 പേർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുണ്ടെന്ന് നാഷനൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

Top