വിയ്യൂരില്‍ മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ 51 തടവുകാര്‍ക്ക് കോവിഡ്

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശ്ശൂര്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറായത്. ജയിലില്‍ പരിശോധന തുടരുകയാണ്.

Top