പാലക്കാട് വസ്ത്രവ്യാപാര സ്ഥാപനത്തിലെ 29 ജീവനക്കാര്‍ക്ക് കോവിഡ്

പാലക്കാട്: പാലക്കാട് വസ്ത്രവ്യാപാര സ്ഥാപനത്തിലെ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്സ് എന്ന വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥാപനം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്‌ളസ്റ്ററായി മാറി.

ഇതോടെ വസ്ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവിടെയുളളതുള്‍പ്പടെ ആകെ 34 കൊവിഡ് കേസുകളാണ് പാലക്കാട് നഗരത്തിലുളളത്. 24 മണിക്കൂറിനിടെ 481 പുതിയ കേസുകളാണ് പാലക്കാട് റിപ്പോര്‍ട്ട് ചെയ്തത്.

 

Top