യുഎഇയില്‍ ഇന്ന് 1215 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ 1,215 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,390 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,77,855 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,99,381 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,76,956 പേര്‍ രോഗമുക്തരാവുകയും 1,994 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,431 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Top