തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ 11 പൊലീസുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്തെ തുമ്പ പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീസുകാര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

അതേസമയം രോഗവ്യപനം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് തന്നെ കഴിഞ്ഞ കുറെ ദിവസമായി ഏറ്റവും അധികം പ്രതിദിന രോഗികള്‍ ഉള്ളത്.

Top