കൊവിഡ്; ലോകത്ത് മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതൊടെ കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 38.37 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒരു കോടി പതിനേഴ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 60,471 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. നിലവില്‍ 9.13 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 3.77 ലക്ഷം പേര്‍ മരിച്ചു.

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 88,000ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.മരണസംഖ്യ 4.91 ലക്ഷമായി ഉയര്‍ന്നു.

Top