കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തില്ല

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി നിലക്കൊള്ളുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം വരുമെന്ന ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം വന്നാല്‍ കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു.

ശക്തമായ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍, മൂന്നാമത്തെ തരംഗം ഇന്ത്യയില്‍ എവിടെയും സംഭവിക്കാനിടയില്ല. പ്രദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും കൈക്കൊണ്ട നടപടികള്‍ കര്‍ശനമായി പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗം വരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ വകഭേദങ്ങള്‍ മൂന്നാം തരംഗത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇടയുണ്ട്. കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

Top