കൊവിഡ് മൂന്നാം തരംഗം; കുട്ടികളില്‍ ബാധിക്കുമെന്ന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ആയിരിക്കും കൂടുതല്‍ ബാധിക്കുകയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുകയെന്ന് തെളിയിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കളോട് വാക്‌സിനെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാല്‍ കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് കടുത്ത അണുബാധയുണ്ടായതെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു.

Top