കൊവിഡ്; സൗദിയില്‍ ഇന്ന് 1,194 പുതിയ രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,194 പുതിയ രോഗികളും 1,164 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,18,143 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,99,129 ഉം ആയി. ഇന്ന് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,167 ആയി. നിലവില്‍ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,847 ആയി കുറഞ്ഞു. ഇവരില്‍ 1,408 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.33 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 293, കിഴക്കന്‍ പ്രവിശ്യ 226, മക്ക 183, അസീര്‍ 122, ജീസാന്‍ 92, അല്‍ ഖസീം 70, മദീന 54, ഹായില്‍ 53, നജ്‌റാന്‍ 39, അല്‍ബാഹ 24, തബൂക്ക് 19, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ ജൗഫ് 5. ഇതുവരെ രാജ്യത്ത് 2,43,69,731 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top