കൊവിഡ്; സൗദിയില്‍ ഇന്ന് 1,024 പുതിയ രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,142 പുതിയ രോഗികളും 1,024 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,13,284 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,94,264 ഉം ആയി. രോഗികളില്‍ ഇന്ന് 12 പേര്‍ കൂടി മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,115 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 10,905 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,374 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 302, മക്ക 188, കിഴക്കന്‍ പ്രവിശ്യ 176, അസീര്‍ 143, ജീസാന്‍ 69, അല്‍ ഖസീം 59, മദീന 49, നജ്‌റാന്‍ 45, ഹായില്‍ 43, അല്‍ബാഹ 25, തബൂക്ക് 20, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ ജൗഫ് 6.

ഇതുവരെ രാജ്യത്ത് 2,23,11,3786 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top