കൊവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകീട്ട് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. കോവിഡ് വിശകലനത്തിനൊപ്പം മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും മന്ത്രിസഭ യോഗത്തില്‍ അവലോകനം ചെയ്യാനാണ് സാധ്യത.

ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ റോഡ്, ഗതാഗത മന്ത്രാലയം, സിവില്‍ ഏവിയേഷന്‍, ടെലികോം മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നാണ് വിവരം. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് യോഗം ചേരുന്നതെന്നതും പ്രധാനമാണ്.

ഏറെ നാളായി തന്നെ മന്തിമാരുടെയും അവരുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് അവലോകന യോഗങ്ങള്‍ നടന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വീടും കേന്ദ്രീകരിച്ചായിരുന്നു യോഗങ്ങള്‍ നടന്നിരുന്നത്.

Top