കോവിഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ കാലയളവ് കാഷ്വല്‍ ലീവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണം.

കൊവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കണം. നിലവില്‍ കൊവിഡ് ബാധിച്ചവര്‍ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായ ശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്.

മൂന്ന് മാസത്തില്‍ കൊവിഡ് ഭേദമായവരായ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റിന്‍ വേണ്ടെന്നും പുതിയ ഉത്തരവ് പറയുന്നു.

 

Top