കൊവിഡ്; ‘വെയിലി’ന്റെ റിലീസ് മാറ്റി വച്ചു

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ‘വെയിലി’ന്റെ റിലീസ് മാറ്റി വച്ചു. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിനിമയുടെ റിലീസ് മാറ്റുന്നതായി നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

‘തിയറ്ററില്‍ ഉടമകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങള്‍ വെയില്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയില്‍ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’, എന്നാണ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചത്.

Top