ബാംഗളുരു: കര്‍ണാടകത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി കണക്കുകള്‍. ഇന്ന് സംസ്ഥാനത്ത് 16,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 411 പേര് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചു. രോഗികളില്‍ 3992 പേര് ബെംഗളൂരു നഗരത്തില്‍ നിന്നുള്ളവരാണ്. ഇവിടെ രോഗബാധിതരായി മരിച്ചത് 242 പേരാണ്. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.
രാജ്യത്ത് 50 ദിവസത്തിനിടെഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി ഏഴാം ദിവസവും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 1,52, 734 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും എണ്‍പതിനായിരത്തിന്റെ കുറവുണ്ട്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി കൂടി.