കൊവിഡ്: ലോകത്ത് രോഗബാധിതതര്‍ 16.55 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗബാധിതര്‍ 16.55 കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 34.30 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 14.45 കോടി കടന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. യുഎസില്‍ മാത്രം മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. കൊവിഡ് മരണസംഖ്യ 601,928 ആയി ഉയര്‍ന്നു. രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2.67 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അന്‍പത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.83 ലക്ഷമായി ഉയര്‍ന്നു.നിലവില്‍ മുപ്പത്തിരണ്ട് ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.ഇതുവരെ രണ്ട് കോടി പത്തൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഒരു കോടി അന്‍പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 70,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മരണസംഖ്യ 4.41 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ ഒരു കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

Top