കൊവിഡ്; രാജ്യത്ത് പ്രതിദിന രോഗികള്‍ കുറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടുന്നതിന്റെ സൂചന നല്‍കി പുതിയ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 86,498 പുതിയ കൊവിഡ് കേസുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.4ശതമാനമാണ്.

മേയ് ആറിന് 4,14,554 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിടത്ത് നിന്നാണ് ക്രമേണ രോഗത്തെ നിയന്ത്രിച്ച് കൊണ്ടുവന്നത്. 2123 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 186ഉം മഹാരാഷ്ട്രയിലാണ്.

ഏപ്രില്‍ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ തമിഴ്‌നാടാണ് 19,448 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 11,958ഉം, മഹാരാഷ്ട്രയില്‍ 10,219ഉം എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന.

Top