കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ പ്രതിദിന വര്‍ധനവ് 3.8 ലക്ഷം കടന്നു

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്.

രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്‌സിജന്‍, വാക്‌സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, ചൈനീസ് സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ നയം മാറ്റി. ഓക്‌സിജന്‍ കോണ്‍സണ്‍ട്രറ്ററുകളും മരുന്നുകളും സ്വീകരിക്കും.
വിദേശസഹായം വേണ്ടെന്ന പൊതുനയം തല്ക്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്രം.

അതേസമയം,18-45 വയസുള്ളവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ 12 മണിക്കൂറിലെ കണക്ക് കൊവിന്‍ ആപ്‌ളിക്കേഷനില്‍ വാക്‌സീന് രജിസ്റ്റര്‍ ചെയ്തത് ഒരു കോടി 40 ലക്ഷം കടന്നു.

സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സീന്റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.

 

Top