കോവിഡ് രോഗികളെ ‘മണത്തറിയാന്‍’ ഡോഗ് സ്വാഡ്

 

ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ ‘മണത്തറിയാന്‍’ ഡോഗ് സ്വാഡ്. യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയം. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്പര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വന്‍ വിജയമായതായി സുരക്ഷാ വിഭാഗം മേധാവി ലഫ്.

കേണല്‍ ഡോ.അഹമ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. 92% ഫലങ്ങളും കൃത്യമായിരുന്നു. നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനാകും. ക്ഷയം, മലേറിയ ബാധിതരെയും ഇതേ രീതിയില്‍ കണ്ടെത്താന്‍ നായ്ക്കള്‍ക്കു പരിശീലനം നല്‍കും. ലോകത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇയെന്നും വ്യക്തമാക്കി.

Top