മലപ്പുറത്ത് കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞാണ് വെള്ളിയാഴ്ച രാത്രി 12 മണിയോടെ മരിച്ചത്.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ്. അതേസമയം, കുഞ്ഞിന്റെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.

കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ ഈ കുടുംബം. കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top