കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹൈക്കോടതി. ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നേരത്തെ ജൂലൈ 31 വരെ സമരങ്ങള്‍ ഹൈക്കോടതി വിലക്കിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി തീരുമാനം.

Top