കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് നിര്‍ദ്ദേശം.

സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 222ല്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

Top