കോവിഡ് വ്യാപനം രൂക്ഷമായി; ബിഹാറില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

പട്‌ന: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബിഹാറില്‍ നാളെ മുതല്‍ ജൂലൈ 31വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി വരുന്നതായി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അറിയിച്ചു. പട്‌നയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ നിലവിലിരിക്കെയാണ് 16 മുതല്‍ 31 വരേക്കു സംസ്ഥാന വ്യാപക ലോക്ഡൗണ്‍ പ്രഖ്യാപനം.

പട്‌ന, ഭാഗല്‍പുര്‍, ബേഗുസരായി എന്നിവിടങ്ങളില്‍ അതിവേഗത്തിലാണ് കോവിഡ് വ്യാപനം. ബിഹാറില്‍ 17,959 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 1317 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 160 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ മന്ത്രിമാരായ ശൈലേഷ് കുമാര്‍, വിനോദ് കുമാര്‍ സിങ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Top