സംസ്ഥാനത്ത് 8039 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 8764 പേരില്‍ 8039 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍:-

മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 രോഗം സ്ഥിരീകരിച്ചത്‌

Top