ജര്‍മനിയില്‍ കോവിഡ് വ്യാപനം കുറയുന്നു

ബര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് വ്യാപനം വളരെ താഴ്ന്ന നിലയില്‍ എത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് ബാധിതരായവരുടെ നിരക്ക് കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് മേയ് 14 ന് ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. അതേസമയം അണുബാധ സൂചിക മാര്‍ച്ച് മുതല്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുകയാണ്. ജര്‍മ്മനിയിലെ വാക്‌സിന്‍ െ്രെഡവ് ത്വരിതപ്പെടുത്തുന്നതിനിടയിലാണ് ഈ കുറവ് വന്നിട്ടുള്ളത്.

തുടക്കത്തില്‍ തുടര്‍ന്ന വാക്‌സിനേഷന്റെ മെല്ലെപ്പോക്ക് തുടര്‍ന്നുള്ള ആഴ്ചകളില്‍ ജര്‍മ്മനിയുടെ വാക്‌സിന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തിയതും പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാക്കിയതോടെ ആളുകളില്‍ ഏറെ സ്വീകാര്യത ലഭിച്ചതുമാവാം രോഗവ്യാപനത്തിലെ കുറവ് എന്നു വേണം കരുതാന്‍.

പകര്‍ച്ചവ്യാധികള്‍ക്കുള്ള രാജ്യത്തെ പൊതുജനാരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ടു പ്രകാരം ഒരു ലക്ഷം പേര്‍ക്ക് രാജ്യവ്യാപകമായി പുതിയ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 96.5 ആയി കുറഞ്ഞുവെന്നാണ്. മാര്‍ച്ച് 20 നു ശേഷം ആദ്യമായാണ് ഈ സംഖ്യ 100 ല്‍ താഴുന്നത്. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വാക്‌സിനേഷന്‍ നേടിയത് ബുധനാഴ്ചയാണ്. 1.35 ദശലക്ഷം ഷോട്ടുകളാണ് നല്‍കിയത്.

Top