ഫെബ്രുവരിയോടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകും: കേന്ദ്രസമിതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകുമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണം. രാജ്യം കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായും കേന്ദ്രസമതി വിലയിരുത്തി.

ഫെബ്രുവരിയോടെ കോവിഡ് രോഗികളുടെ എണ്ണം 1.06 കോടി വരെ എത്താം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന്റെ തോത് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയെന്നും സമിതി വിലയിരുത്തി.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം കുറയുന്നു. കഴിഞ്ഞ ദിവസം പുതിയതായി 61,871 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലാകുകയും ചെയ്തു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വേഗത്തിലുള്ള കുതിപ്പ് രാജ്യത്തിന് ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 88.03 ശതമാനമായി.

Top