ബംഗളൂരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 17,000 കേസുകള്‍

ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ നിലവില്‍ 2.3 ലക്ഷം രോഗികളാണുള്ളത്. അതില്‍ 1.6 ലക്ഷം കേസുകളും ബെംഗളൂരു നഗരത്തിലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യം നേരിടാന്‍ എല്ലാ ആശുപത്രികളും ചുരുങ്ങിയത് 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്നു ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു. സംസ്ഥാനത്തു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല നിയന്ത്രണങ്ങള്‍, വാരാന്ത്യ കര്‍ഫ്യു എന്നിവ കര്‍ശനമായി നടപ്പിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Top