മുന്നറിയിപ്പ് അവഗണിച്ച് തിരഞ്ഞെടുപ്പും ആഘോഷവും; അഭിഭാഷകര്‍ക്ക് കോവിഡ്

പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പും ആഘോഷവും നടത്തിയതോടെ അഭിഭാഷകര്‍ക്കിടയില്‍ കോവിഡ് പടരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഡിഎംഒയുടെ അപകട മുന്നറിയിപ്പും മറികടന്നാണ് അഭിഭാഷകര്‍ വിപുലമായ ആഘോഷവും നടത്തിയത്.

കൊവിഡ് വ്യാപിക്കുന്നതോടെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ബാര്‍ അസോസിയേഷന്‍ തന്നെ പത്തനംതിട്ട ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അഭിഭാഷക ഗുമസ്തര്‍ക്കിടയിലും രോഗവ്യാപനമുണ്ട്. ഡിഎംഒയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കോടതികള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Top