കൊവിഡ്; മഹാരാഷ്ട്രയില്‍ ആറ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

child-death

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ആറ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പല്‍ഗാറിലാണ് സംഭവം. പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ മെയ് 31നാണ് ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഭാരം കുറവായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആന്റിജന്‍ ടെസ്റ്റില്‍ കുഞ്ഞിന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അമ്മക്ക് നെഗറ്റീവായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പല്‍ഗാറിലെ ആശുപത്രിയിലെത്തിച്ചു.

കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വ്യതസ്ത ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യനില കൂടുതല്‍ വഷളായതോടെ ശനിയാഴ്ച കുഞ്ഞ് മരിക്കുകയായിരുന്നു.

Top