കോവിഡ് സാഹചര്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യക്തമായ ഒരു വാക്സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തിനും വാക്സിനേഷനുമുള്ള വ്യക്തവും ഉചിതവുമായ പദ്ധതി കേന്ദ്രസര്‍ക്കാരിന് ഇല്ല. കോവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിതാത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു.

ഇപ്പോള്‍ നമ്മുടെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്ഫോടനാത്മകമായി വളരുകയാണ്. മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പരാജയം മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയിരിക്കുന്നു. രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

 

Top