കോവിഡ് സാഹചര്യം; ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.

അതേസമയം, ഇന്ന് രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,26,098 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറുകള്‍ക്കിടെ ഉണ്ടായത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Top