കോവിഡ് രണ്ടാം തരംഗം; യുപി സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പകര്‍ച്ചപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച പരാജയപ്പെട്ട കോവിഡ് മാനേജ്‌മെന്റില്‍ നിന്ന് യു.പി സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

യു.പിയില്‍ നൂറിലധികം പേര്‍ക്ക് പകര്‍ച്ചപ്പനി മൂലം ജീവന്‍ നഷ്ടമാകാനുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ഇതിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

‘രണ്ടാംതരംഗത്തിലെ കോവിഡ് മാനേജ്‌മെന്റ് പരാജയപ്പെട്ടതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളില്‍ നിന്ന് യു.പി സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലേ’ -അവര്‍ ട്വീറ്റ് ചെയ്തു

 

Top