കോവിഡ് രണ്ടാം തരംഗം; യുപിയെ പുകഴ്ത്തി പ്രധാനമന്ത്രി

ലഖ്നൗ: കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ യുപിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തത് അതുല്യമായ രീതിയിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വരണാസിയില്‍ സന്ദര്‍ശനം നടത്തവേ വ്യാഴാഴ്ച രാവിലെയായിരുന്നു മോദിയുടെ പരാമര്‍ശം.

കോവിഡ് ഒന്നാം തരംഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 7,016 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിനും മുകളിലെത്തി- പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍ പ്രദേശ് വൈറസിനോട് കാര്യക്ഷമതയോടെ പോരാടുകയും ചെയ്തു. ഇന്ത്യയില്‍ എറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. എന്നിട്ടും ഉത്തര്‍പ്രദേശ് മഹാമാരിയെ കൈകാര്യം ചെയ്തതും നിയന്ത്രിച്ചതും അഭിനന്ദനാര്‍ഹമാണ്. മോദി പറഞ്ഞു.

 

Top