രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,56,039 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 1.40 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,56,039 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 19 വരെ 1,40,47,908 സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 2,56,039 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഒരാള്‍ക്കു കോവിഡില്ലെന്നുറപ്പിക്കാന്‍ ആന്റിജന്‍ പരിശോധന മതിയാവുമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചിരുന്നു.

Top