കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഡല്‍ഹി മെട്രോയില്‍ 263 പേര്‍ക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 263 പേര്‍ക്ക് പിഴ ചുമത്തി. രണ്ടു ദിവസത്തെ കണക്കാണിത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി 16.9 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡി.എം.ആര്‍.സി.) അറിയിച്ചു.

എന്നാല്‍, മെട്രോയില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ഞായറാഴ്ച വരെ 50 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കിയായിരുന്നു മെട്രോ സര്‍വ്വീസ് നടത്തിയിരുന്നത്.

Top