കൊവിഡ്; സൗദിയില്‍ ഇന്നും ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിയാദ് പ്രവിശ്യയില്‍

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1,143 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചികിത്സയിലുളളവരില്‍ 1,055 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ രാജ്യമാകെ 93,470 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 509,576 ആയി. 490,696 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,075 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 323, മക്ക 187, കിഴക്കന്‍ പ്രവിശ്യ 170, അസീര്‍ 114, അല്‍ഖസീം 66, മദീന 55, നജ്‌റാന്‍ 33, ഹായില്‍ 32, ജീസാന്‍ 23, തബൂക്ക് 20, അല്‍ബാഹ 16, വടക്കന്‍ അതിര്‍ത്തി മേഖല 13, അല്‍ജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,275,266 ഡോസായി.

Top