കോവിഡ്: ദുബൈയിൽ നിയന്ത്രണങ്ങൾ റമദാൻ വരെ നീട്ടി

ദുബൈ: ദുബൈയിൽ ഈമാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽമക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.

മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകൾ ഇൻഡോർ വേദികൾ എന്നിവയിൽ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. ഫെബ്രുവരി ആദ്യം മുതൽ ദുബൈയിൽ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് തീരുമാനം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ  മുൻകരുതലുകൾ തുടരും.

Top