ന്യൂഡല്‍ഹി: ഹരിയാനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടി. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
പുതിയ നിയന്ത്രണം പ്രകാരം ഒറ്റയ്ക്ക് മാത്രമുള്ള ഷോപ്പുകള്‍ ഒഴികെയുള്ളവ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. മാളുകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
റസ്റ്റോറന്റുകളും ബാറുകളും 50 % ജീവനക്കാരെ നിയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാണ് അനുമതി നലകിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് സമയം. രാത്രി 10 വരെ ഹോം ഡെലിവറി അനുവദനീയമാണ്.