കോവിഡ് പ്രതിരോധം; ചൈന ചരിത്രപരമായ പരീക്ഷ പാസ്സായെന്ന് ഷി ജിന്‍പിങ്

Xi Jinping

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിലൂടെ അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് പാസ്സായതെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന പുരസ്‌കാര വിതരണച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് വളരെ വേഗം തന്നെ ആദ്യ വിജയം കൈവരിക്കാനായി. കോവിഡിനെതിരായ പോരാട്ടത്തിലും സമ്പദ് വ്യവസ്ഥയുടെ പുനരുദ്ധാരണത്തിലും നമ്മളാണ് മുന്നേറുന്നത്’, ഷി ജിന്‍പിങ് പറഞ്ഞു

അതേസമയം, ചൈന വളരെ തുറന്ന മനസ്സോടെയും സുതാര്യവുമായാണ് കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതെന്നും അതിലൂടെ ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ ചൈനയ്ക്ക് രക്ഷിക്കാനായെന്നും ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.

Top