കോവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വാക്‌സിനേഷനിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം. മികച്ച രീതിയിലാണ് കേരളം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 1.11 കോടി ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. ഇത് നല്‍കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് സംസ്ഥാനത്തെത്തിയിരുന്നു.

കേരളത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയും പറഞ്ഞു.

 

Top