കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാസെടുത്ത് മദ്യക്കടത്ത്

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തങ്ങളുടെ മറവിൽ വ്യാജമദ്യക്കടത്ത്. ആലപ്പുഴ എടത്വയിലാണ് വ്യാജമദ്യം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ നോര്‍ത്ത് മേഖല സെക്രട്ടറി കളപ്പുരയ്ക്കല്‍ ശ്യാംരാജ് (33), സൗത്ത് മേഖല ട്രഷറര്‍ എം.കെ. ശ്രീജിത്ത് (30) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഇവര്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള പാസ് കൈ വശമുള്ളവരാണ്. കോയില്‍മുക്ക് സമീപം വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ എത്തിയ ഇവരെ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയത്.

Top