കോവിഡ്; സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ഉടന്‍ പുറത്തിറക്കും. വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഉത്തരവിറങ്ങും.

ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തത്. ആര്‍ടിപിസിആര്‍ പരിശോധനകനകളുടെ എണ്ണം കൂട്ടണമെന്നതാണ് യോഗത്തിലെ പ്രധാന നിര്‍ദേശം. എല്ലാ ജില്ലകളിലും മതിയായ ഐസിയു കിടക്കകള്‍ സജ്ജമാക്കും. ഓണ്‍ലൈന്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ടെലി ഡോക്ടര്‍ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം, ആളുകള്‍ കൂടുന്ന യോഗങ്ങള്‍ പരമാവധി നീട്ടിവയ്ക്കണം, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം വേണം എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

 

Top