സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് നിരക്ക് കുറയുന്നു. 24 മണിക്കൂറിനിടെ 825 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മുക്തി നിരക്കിലും ആശാവഹമായ പുരോഗതിയുണ്ട്. 1028 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. എന്നാല്‍ മരണസംഖ്യയില്‍ നേരിയ വര്‍ധനവുണ്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ ആകെ 4,33,094 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,17,787 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,162 ആയി. സൗദി അറേബ്യയില്‍ പുതുതായി രോഗബാധിതരാകുന്നവരുടെ കണക്ക് തുടര്‍ച്ചയായി കുറഞ്ഞുവരുന്നത് രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകരുന്നു.

 

Top