ഇന്ത്യയില്‍ നിന്നുളള ദുബായ് യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുളള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. വിമാനത്താവളങ്ങളില്‍ കോവിഡ് ദ്രുതപരിശോധന(റാപ്പിഡ് ടെസ്റ്റ്) ഒഴിവാക്കി. ഇളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.

 

 

Top