അണിയറ പ്രവർത്തകർക്ക് കൊവിഡ്: ‘രാംസേതു’ ചിത്രീകരണം നിർത്തി

രാംസേതു ചിത്രത്തിന്റെ 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടി ആയി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചിത്രത്തിലെ നായകൻ അക്ഷയ് കുമാറിന് ഞായറാഴ്ച  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം ഹോം ക്വാറന്റീനിലായിരുന്ന താരത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്.

കൊവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്. ഇവരെയെല്ലാം ക്വാറന്റീൻ ചെയ്തിരിക്കുകയാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

Top